ന്യൂഡൽഹി: മുതിർന്ന നേതാവ് ജെപി നഡ്ഡ ബിജെപി വർക്കിംഗ് പ്രസിഡന്റ്. ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. അമിത് ഷായെ സഹായിക്കുന്നതിനായാണ് നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നിരവധി തെരഞ്ഞടുപ്പുകളിൽ വൻ വിജയം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഇപ്പോൾ പ്രാധനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചുമതല കൂടി ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി പാർലമെന്ററി പാർട്ടി യോഗം തെരഞ്ഞെടുത്തുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെയാണ് അദ്ധ്യക്ഷനെ സഹായിക്കുന്നതിനായി വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചത്.ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി നേതാവായ നഡ്ഡ ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു.
Post Your Comments