Latest NewsBusiness

ജിയോയില്‍ നിന്നുള്ള കോളുകള്‍ കണക്ട് ചെയ്ത് നല്‍കാതിരുന്ന മൂന്ന് ടെലികോം കമ്പനികൾക്ക് 3050 കോടി രൂപ പിഴ

ന്യൂ ഡൽഹി : ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്ന ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നി ടെലികോം കമ്പനികൾക്ക് ട്രായി വിധിച്ച 3050 കോടി രൂപ പിഴ അംഗീകരിച്ച് ഡിപാർട്മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്). എയർടെൽ, വോഡാഫോൺ എന്നിവയുടെ 21 സർക്കിളുകളിൽ 50 കോടിവീതവും ഐഡിയയുടെ 19 സർക്കിളുകകളിൽ ഇതേ നിരക്കിലുമാണു പിഴചുമത്തിയത്.

കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് കണ്ടെത്തിയെന്നും, നിയമം ലംഘിച്ച കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താൻ ആവശ്യപ്പെടുന്നതെന്നും ട്രായി വ്യക്തമാക്കിയിരുന്നു.

2016 സെപ്റ്റംബർ അഞ്ചിനാണ് റിലയൻസ് ജിയോ സേവനം ആരംഭിച്ചത്. ജിയോയുടെ സൗജന്യ വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടെടുത്തതോടെയാണ് ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ജിയോ ട്രായിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button