പാറ്റ്ന: ഉഷ്ക്കാറ്റും നൂറിലേറെ കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരവും വെല്ലുവിളിയായി തുടരുന്ന ബീഹാറിലെ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്കൂളുകളും അടച്ചു. സംസ്ഥാനത്തെ എല്ലാ ഗവര്‍ണ്‍മെന്‍റ് സ്കൂളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും അവധി ബാധകമാണ്. ഉഷ്ണക്കാറ്റില്‍ സംസ്ഥാനത്ത് ഇതുവരെ 61 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
മസ്തിഷ്കജ്വരത്തെ തുടര്‍ന്ന നൂറിലേറെ കുട്ടികള്‍ മരണപ്പെടുകയും ഒരുപാട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്തെ ജനജീവിതം തന്നെ ദുസഹമാക്കി കൊണ്ട് ഉഷ്ണക്കാറ്റ് ആരംഭിച്ചത്.
Post Your Comments