സിലിക്കണ്‍വാലി: ഫേസ്ബുക്ക് പുതിയ തരംഗത്തിന് തുടക്കം കുറിയ്ക്കുന്നു. ഫേസ്ബുക്കിന്റെ സ്വന്തം ക്രിപ്‌റ്റോകറന്‍സി ലിബ്ര ഈ ആഴ്ച അവതരിപ്പിക്കും. ക്രിപ്‌റ്റോകറന്‍സിക്ക് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.
വിസ, മാസ്റ്റര്‍കാര്‍ഡ്, പേപല്‍, ഊബര്‍, സ്‌ട്രൈപ് തുടങ്ങിയ കന്പനികളുമായി ഫേസ്ബുക്ക് കരാറൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ കന്പനിയും ക്രിപ്‌റ്റോകറന്‍സി വികസിപ്പിക്കാനായി ഒരു കോടി ഡോളര്‍ മുടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച ലിബ്രയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എന്നാല്‍, പൂര്‍ണ തോതിലുള്ള വിനിയോഗം 2020ല്‍ മാത്രമേ ഉണ്ടാകൂ.
Post Your Comments