ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതിയില്‍ 3.93 ശതമാനത്തിന്‍റെ വര്‍ധനവ്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കെമിക്കല്‍, ഫാര്‍മ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിലുളള കയറ്റുമതിയാണ് വര്‍ധിച്ചത്. ആകെ 3000 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് നടത്തിയത്. ഇറക്കുമതിയിലും രാജ്യത്ത് വര്‍ധന രേഖപ്പെടുത്തി. 4.31 ശതമാനത്തിന്‍റെ വര്‍ധനയോടെ ഇറക്കുമതി 4535 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ, രാജ്യത്തിന്‍റെ വ്യാപാരക്കമ്മിയിലും വര്‍ധനവുണ്ടായി. 1536 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി.
Post Your Comments