പാലക്കാട് : ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി നടക്കുന്നു.ജില്ലാ സെക്രട്ടറിയറ്റിൽനിന്ന് തരം താഴ്ത്തിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ നേതാവ് ജിനേഷ്. തരം താഴ്ത്തപ്പെട്ടത് അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞു സിപിഎം ജില്ലാ സെക്രട്ടറിക്ക് ജിനേഷ് പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറിയറ്റിൽനിന്നാണ് ജിനേഷിന്റെ തരം താഴ്ത്തിയത്.
എന്നാൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ പരാതി നൽകിയ യുവതി രാജി വെച്ചു. തനിക്കൊപ്പം നിലപാടെടുത്തവരെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് യുവതി രാജിവെച്ചത്. പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐയിൽ പുനഃസംഘടന നടന്നത്. പ്രസിഡന്റും സെക്രട്ടറിയും മാറിയതിനൊപ്പം യുവതിക്കൊപ്പം നിന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ഒഴിവാക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. പ്രായപരിധി പൂർത്തിയായതിനാൽ പ്രേംകുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്അതേ സമയം പി.കെ. ശശിക്കെതിരായ ആരോപണങ്ങൾ സജീവമായ സമയത്ത് യുവതിക്കെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയ ആളെ ജില്ലാവൈസ് പ്രസിഡണ്ടായി ഉയർത്തി.
Post Your Comments