ന്യൂഡല്‍ഹി: രാജ്യമെമ്പാടും ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സമരം ഇന്ന്. പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പിന്തുണയേകിയാണ് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നത്
രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ആഹ്വാനം ചെയ്ത പണിമുടക്ക്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കുംനേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാണ് ഐ.എം.എ.യുടെ ആവശ്യം.
അതേസമയം, സംസ്ഥാനത്തെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കാളികളാവും. കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒ.പി. ബഹിഷ്‌കരിക്കും. കെ.ജി.എസ്.ഡി.എ.യുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒ.പി.യില്‍നിന്നു വിട്ടുനില്‍ക്കും.
മെഡിക്കല്‍വിദ്യാര്‍ഥികളും ജൂനിയര്‍ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും ജോലിക്കെത്തുക. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടും. സ്വകാര്യാശുപത്രികളും പ്രവര്‍ത്തിക്കില്ല.
Post Your Comments