Latest NewsKerala

വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം : ലളിതകലാ അക്കാദമിയുടെ തീരുമാനമിങ്ങനെ

തൃശ്ശൂർ: വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം തള്ളി ലളിതകലാ അക്കാദമി. ജൂറി തീരുമാനം അന്തിമമെന്നും തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്‍റെ കാർട്ടൂണിനായിരുന്നു ലളിതകല അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്ന വിവാദമാണ് ഉയർന്നത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാർട്ടൂണിലെ ചിത്രീകരണം എന്നാരോപണവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയതോടെ അവാർഡ് പുനഃപരിശോധിക്കാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ച് അത് മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ലെന്നും എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button