ഉമ് അല്‍ ഖ്വായിന്‍: മലയാളി യുവാവ് മുങ്ങി മരിച്ചു. യുഎഇയിലെ ഉമ് അല്‍ ഖ്വായിനില്‍ ബീച്ചില്‍ നീന്താനിറങ്ങിയ അനന്തു ജനാര്‍ധനന്‍ എന്ന 25കാരനാണ് മരിച്ചത്. അനന്തുവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് മൃതശരീരം കരയ്ക്കടിയുകയുമാണ് ഉണ്ടായതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോര്‍ജ് അലോഷ്യസ് പറഞ്ഞു.
ഈദുല്‍ ഫിത്ര്‍ അവധി ആഘോഷിക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനന്തു ബീച്ചിലെത്തിയത്. ബീച്ചിലെ സുരക്ഷ മേഖലയ്ക്കുള്ളില്‍ നീന്തുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നുവെന്ന് അനന്തുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.
അനന്തുവിനെ കാണാതായതിന് പിന്നാലെ തന്നെ ഉമ് അല്‍ ഖ്വായിന്‍ സുരക്ഷാ സേനയും പാരാ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.
അവര്‍ ജീവന്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വൃദ്ധനായ പിതാവിനും രണ്ട് സഹോദരങ്ങള്‍ക്കുമുള്ള ഏക ആശ്രയമായിരുന്നു അനന്തു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. എന്നാല്‍ അനന്തുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments