Latest NewsIndia

അനധികൃത സ്വത്ത് സമ്പാദനം; സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ അനധികൃത സമ്പാദ്യം നിക്ഷേപിച്ചവരെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയ്ക്കു കൈമാറി. ഇപ്പോള്‍ ലഭിച്ചവയില്‍ കൃഷ്ണ ഭഗവാന്‍ രാംചന്ദ്, പൊല്ലൂരി രാജാമോഹന്‍ റാവു, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല, കുല്‍ദീപ് സിങ് ദിന്‍ഗ്ര, ഭാസ്‌കരന്‍ നളിനി, ലളിത ബെന്‍ ചിമന്‍ഭായ് പട്ടേല്‍, സഞ്ജയ് ഡാല്‍മിയ, പങ്കജ് കുമാര്‍ സരോഗി, അനില്‍ ഭരദ്വാജ്, തരണി രേണു ടിക്കംദാസ്, മഹേഷ് ടിക്കംദാസ് തരണി, സാവനി വിനയ് കനയ്യലാല്‍, ഭാസ്‌കരന്‍ തരൂര്‍, കല്‌പേഷ്ഭായ് പട്ടേല്‍ മഹേന്ദ്രഭായ്, അജോയ് കുമാര്‍, ദിനേഷ്‌കുമാര്‍ ഹിമാത്‌സിംഗ, രത്തന്‍ സിങ് ചൗധരി, കത്തോടിയ രാകേഷ് കുമാര്‍ എന്നീ പേരുകളാണുള്ളത്.

ഒട്ടേറെ അക്കൗണ്ടുകള്‍ എഡി, യുജി, വൈഎ, യുഎല്‍, പിഎം, പികെകെ തുടങ്ങിയ ഇനിഷ്യലുകളില്‍ മാത്രമാണ്. കൊല്‍ക്കത്ത, ഗുജറാത്ത്, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടാണ് ഇതിലേറെയും. പ്രധാനമായും വ്യവസായികളും അവരുടെ ബെനാമികളുമാണ് ഇതെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിശദാംശങ്ങള്‍ തേടി നോട്ടിസ് അയച്ചതായും അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വിസ് സര്‍ക്കാര്‍ അവിടുത്തെ ബാങ്കുകളില്‍ അക്കൗണ്ടുള്ള നൂറിലേറെ ഇന്ത്യക്കാരുടെ വിവരം കൈമാറിയത് ഇന്ത്യ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button