Life Style

തടി കുറയ്ക്കുന്നതിന് ഇതാ ചില നുറുങ്ങ് വിദ്യകള്‍

മധുരം അല്‍പ്പം കൂടുതല്‍ ഉള്ള പഴം ആണ് എങ്കിലും ചെറി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.ചെറിയില്‍ ആന്റി ഓക്‌സിഡാന്ടുകള്‍ ധാരാളമായി അരങ്ങിയിരിക്കുന്നു .ഉറക്ക കുറവിനുള്ള നല്ലൊരു പരിഹാരമാണ് ചെറി ഉറങ്ങുന്നതിനു മുന്പ് ചെറി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുവാന്‍ സഹായിക്കും .ചര്‍മ്മത്തിന്റെ മൃതുലതയും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മം വരളുന്നത് തടയുന്നതിനും ഉള്ള നല്ലൊരു മാര്‍ഗം ആണ് ചെറി കഴിക്കുന്നത് .സ്ഥിരമായി ഇത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകുവാന്‍ സഹായിക്കുന്നു .സ്‌ട്രോക്ക് ഉണ്ടാകുന്നതു തടയുന്നതിനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചെറി കഴിക്കുന്നത് വളരെ നല്ലതാണ്.അധിക രക്ത സമ്മര്‍ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നോര്‍മ്മല്‍ ആയി നിലനിര്‍ത്താന്‍ സഹായിക്കും .ഇത്ര ജ്യൂസ് ആക്കിയും കുടിക്കാം .രണ്ടോ നാലോ ഔണ്‍സ് ചെറി ജ്യൂസ്. ഒരു ഔണ്‍സ് കറ്റാര്‍ വാഴയുടെ നീര് ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. തണുത്ത വെള്ളം ചേര്‍ത്ത് വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ചെറി ജ്യൂസ് ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെലാടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴയാകട്ടെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ഇത് പ്രമേഹമുള്‍പ്പടെയുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു.

അഞ്ചോ പത്തോ കുക്കുമ്പര്‍ സ്ലൈസ്, ആറ് ഔണ്‍സ് വെള്ളം, ഒരു നാരങ്ങ അല്‍പം ഇഞ്ചി എന്നിവയെല്ലാം കൂടി നല്ലതു പോലെ അരച്ച് സ്മൂത്ത് ആവുന്നത് വരെ അരക്കാം. ഇതിലേക്ക് അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം. ഇത് നിങ്ങളില്‍ തടി കുറച്ച് ശരീരം ഒതുക്കും.

പാലും ജാതിക്കയും തേനും മിക്‌സ് ചെയ്ത് കഴിച്ചാലും അത് തടി കുറച്ച് ശരീരത്തെ ഒതുക്കുന്നു. മാത്രമല്ല നല്ല ഉറക്കത്തിനും ദഹനം കൃത്യമാവാനും പാല്‍ സഹായിക്കും. ഒരു കപ്പ് പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുള്ള് ജാതിക്ക പൊടിച്ചതും. എല്ലാം കൂടി മിക്‌സ് ചെയ്ത് ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് കഴിക്കാം.

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് എന്നും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കഴിച്ച് നോക്കൂ. ആപ്പിളില്‍ ഉള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജ് കുറക്കുന്നു. ഇതിലൂടെ തടി കുറയും എന്ന കാര്യത്തിലും സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button