മുംബൈ: കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരമൊരുക്കി കൊണ്ട് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസ്. ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് എന്ന പ്രചാരണ പരിപാടിയോടനുബന്ധിച്ചാണ് ഓഫറുകള്‍ ടാറ്റ അവതരിപ്പിച്ചത്.
ഇത് പ്രകാരം ടിയാഗോ, ടിഗോര്‍, നെക്‌സണ്‍, ഹെക്‌സ, സഫാരി സ്റ്റോം എന്നീ മോഡലുകള്‍ക്ക് നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം പ്രകാരം 86,000രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നൽകുക. കാറുകളുടെ വിലയ്ക്ക് മുകളിലുള്ള ബോണസ് ലഭിക്കുന്നതിലൂടെ വിവിധ മോഡൽ അനുസരിച്ച് 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ബോണസ് പ്രയോജനപ്പെടുത്താം.
ഉപഭോകതാക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുക, മനസന്തോഷം വര്‍ധിപ്പിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്നും ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് ആനുകൂല്യങ്ങളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മികച്ച ഓഫറുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ടാറ്റ അറിയിച്ചു.
ആനുകൂല്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും , അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ് കണ്ടെത്തുവാനുമായി സന്ദർശിക്കുക : drivethefuture
Post Your Comments