![](/wp-content/uploads/2019/06/ajaz-1.jpg)
മാവേലിക്കര : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസ് കൊലനടത്താൻ എത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ അജാസ് എത്തിയത്.
സൗമ്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പോലീസ് കരുതുന്നത്. ഈ ആയുധത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ 15 ദിവസമായി അവധിയിലായിരുന്നു. വീടുപണിയെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ സൗമ്യയെ കൊല്ലാൻ അജാസ് ആസൂത്രണം ചെയ്യുകയായിരുന്നു.
അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്്ടമായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
Post Your Comments