ആലപ്പുഴ : പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ സഹപ്രവർത്തകൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുഇറത്തുവരുന്നു. പ്രതിയും ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. കൊച്ചിയിൽ സൗമ്യയും അജാസും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
അന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ വിള്ളലുണ്ടായപ്പോഴാണ് അത് പകയിലേക്കും അരുംകൊലയിലേക്കും വഴിതെളിയിച്ചത്. സൗമ്യ ഇപ്പോള്‍ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ ആയിട്ടാണ് ജോലി ചെയ്യുന്നത്. അജാസ് ആലുവ ട്രാഫിക് പോലീസിലും. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ സൗമ്യ മറ്റെന്തോ സാധനം വാങ്ങാൻ സ്കൂട്ടറിൽ കടയിൽ പോയിരുന്നു. തിരികെ വരുമ്പോൾ അജാസ് വെളുത്ത ആൾട്ടോ കാറിലെത്തി സൗമ്യയെ ഇടിച്ചിട്ട ശേഷം മൂന്ന് തവണ വെട്ടി. തുടർന്ന് വലിയ കന്നാസിൽ കരുതിയ പെട്രോൾ സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ വലിയ രീതിയിൽ പടർന്നതോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
സൗമ്യയുടെ ശരീരത്തിലേക്ക് ആളിപ്പടര്‍ന്ന തീ അജാസിന്റെ കയ്യിലും സാരമായി പൊള്ളലേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു.സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്.
Post Your Comments