എ സീരിസ് വിഭാഗത്തിൽ പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്. ഗ്യാലക്സി എ 10ന്റെ ചെറുപതി പ്പായി ഗ്യാലക്സി എ 10ഇ എന്ന മോഡലാണ് അമേരിക്കൻ വിപണിയിൽ ആദ്യമായി എത്തിച്ചത്. 5.83ഇഞ്ച് ന്ഫിനിറ്റി വി-ഡിസ്പ്ലേ, എക്സോസ് 7884 എസ്ഒസി പ്രോസസ്സര്‍, 8 എംപി സിംഗിള്‍ റെയര്‍ ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
സാംസങ്ങ് വണ്‍ യൂസര്‍ ഇന്റര്‍ഫേസ് അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 2ജിബി/32ജിബി വേരിയന്റിൽ എത്തുന്ന ഫോണിന് ഇന്ത്യയിൽ 12,500 രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം. നിലവിൽ ലഭ്യമായ എ10 , എ20, എ50എ സീരീസ് ഫോണുകൾക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും 5 ദശലക്ഷം ഫോണുകള്‍ വിറ്റുവെന്നും സാംസങ്ങ് അവകാശപ്പെടുന്നു.
Post Your Comments