Latest NewsIndia

രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമില്ല; തെന്നിന്ത്യന്‍ താരം

ചെന്നൈ: തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി തുറന്നു പറയുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്ന പ്രവണത തുടരും. സിദ്ധാര്‍ഥ് പറഞ്ഞു.

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന സിദ്ധാര്‍ത്ഥിന്റെ ഇടപെടലുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഈ രീതിയില്‍ മാറ്റം ആഗ്രഹിക്കുന്നില്ല. ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ചിന്തിക്കാറില്ല. ഈ രീതി പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍ എല്ലാ ദിവസവും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

താരമെന്ന നിലയിലാണ് ആളുകള്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും താര പദവി താന്‍ ആസ്വദിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ആ പദവികൊണ്ട് നല്ലതല്ലാത്ത ഒന്നിനെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button