ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളെ എത്രയും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ബോധവത്കരണം നല്‍കി കൊണ്ടിരിക്കുന്ന സമയത്ത് ഇതിനെതിരെ വിമർശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച് നടന്‍ സിദ്ദാര്‍ഥ് ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും സിദ്ദാര്‍ഥ് ട്വീറ്റ് ചെയ്തു.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഇങ്ങനെ : ‘ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നിനേക്കാള്‍ നല്ല രീതിയിലുള്ള പ്രതിരോധ ശേഷിയുണ്ട്. വാകിസ്ന്‍ കാരണം അവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യത’
സിദ്ദാര്‍ഥിന്റെ ട്വീറ്റ് കാണാം : ‘പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഈ ട്വീറ്റ് തെറ്റായ വിവരമായി ട്വിറ്റര്‍ കണക്കാക്കണം. എത്രയും പെട്ടന്ന് തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ട സമയത്ത് ഈ പരാമര്‍ശം നിങ്ങളുടെ പേരിനെ മോശമായി ബാധിക്കും.’
Strongly disagree with @pbhushan1 on this one. @Twitter ought to mark it as misinformation.
At a time when everyone needs to get vaccinated ASAP, this is a reputation destroying outpouring from Bhushan. https://t.co/YlD8dgBScX
— Siddharth (@Actor_Siddharth) June 28, 2021
Post Your Comments