ഡ്യൂക്ക് 125യ്ക്ക് ശേഷം, ആര്‍സി 125നെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി കെടിഎം. ആർസി 200നു സമാനമായ മോഡൽ ആണെങ്കിലും എഞ്ചിനും ഷാസിയുമടക്കമുള്ള ഘടകങ്ങളില്‍ ഏറിയപങ്കും 125 ഡ്യൂക്കില്‍ നിന്നുള്ളവയാണ്. ഹാന്‍ഡില്‍ബാറിലും ഫൂട്ട് പെഗുകളിലും മാറ്റം പ്രതീക്ഷിക്കാം. 125 ഡ്യൂക്കിലുള്ള 125 സിസി നാലു സ്ട്രോക്ക് കൂളിങ് ശേഷിയുള്ള എഞ്ചിന്‍ തന്നെയാണ് ആര്‍സി 125നും ജീവൻ നൽകുക.
14.3 bhp കരുത്തും 12nm torque ഉം സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ആറു സ്പീഡ് ഗിയര്‍ബോക്സ് ആണ് ഉൾപ്പെടുത്തുക. പ്രീമിയം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകളും ഒറ്റ ചാനല്‍ എബിഎസും ഈ മോഡലിലും പ്രതീക്ഷിക്കാം. ഈ മാസം അവസാനം rc 125 വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments