ഈ തണുപ്പത്ത് ശരീരം മൊത്തം ചൂടാക്കാന്‍ ഇതാ ഒരു പുത്തന്‍ ഐറ്റം രംഗത്ത്. കുറച്ച് നാളായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നിറഞ്ഞു നിന്ന താരമായിരുന്നു ഫുള്‍ജാര്‍ സോഡ. എന്നാലിപ്പോള്‍ അരങ്ങുവാഴാന്‍ തയ്യാറാക്കിയിരിക്കുകയാണ് കറക്കി ചായ. പലതരം ചായ രുചികള്‍ നാം നുണഞ്ഞിട്ടുണ്ട്. ഇഞ്ചിച്ചായ, മസാലച്ചായ, സുലൈമാനി, നാരങ്ങാച്ചായ, ഏലക്കാച്ചായ അങ്ങനെ പോകുന്നു ആ വൈവിധ്യമാര്‍ന്ന രുചികള്‍. തയ്യാറാക്കുന്ന രീതിയിലെ വ്യത്യാസ്തത തന്നെയാണ് കറക്കി ചായയുടെയും പ്രത്യേകത. സമോവര്‍ ചായയുടെ തനതു രുചി നല്‍കുന്ന കറക്കി ചായ തയ്യാറാക്കുന്ന വിധം ഇങ്ങനെ –
3 ഗ്ലാസ് കറക്കി ചായ തയാറാക്കാന്‍
വെള്ളം 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
പാല്‍ 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്)
തേയിലപ്പൊടി 6 ടീസ്പൂണ്‍
പഞ്ചസാര 6 ടീസ്പൂണ്‍
ഏലക്കാ 2
ഗ്രാമ്പു 3
ഒരു പാനില്‍ വെള്ളവും മറ്റൊരു പാനില്‍ പാലും തിളപ്പിക്കുക. വെട്ടിത്തിളയ്ക്കുന്ന വെള്ളത്തില്‍ ആവശ്യത്തിന് തേയിലപ്പൊടിയും പഞ്ചസാരയും ഏലയ്ക്കയും ഗ്രാമ്പുവും ചേര്‍ത്ത് അരിച്ചെടുക്കണം. തിളച്ച പാല്‍ നന്നായി ആറ്റിയെടുത്തു പതപ്പിക്കണം. ഗ്ലാസിലേക്ക് മുക്കാല്‍ ഭാഗം ചായക്കൂട്ട് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൂണ്‍ ഉപയോഗിച്ച് പതപ്പിച്ചു വച്ചിരിക്കുന്ന പാല്‍പത അല്‍പാല്‍പം ചേര്‍ക്കാം. ഇത് കൈയിലെടുത്ത് കറക്കിയെടുക്കുന്നതിലാണ് ഇതിന്റെ ബ്യൂട്ടി. ഇനി ഇങ്ങനെ കറക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അലുമിനിയം ഫോയില്‍ കൊണ്ട് നന്നായി ഗ്ലാസ് മൂടിപ്പിടിച്ച് കറക്കിയെടുക്കാം.
Post Your Comments