ഉപ്പും മുളകുമിട്ട പരമ്പരാഗത സോഡാ വെള്ളത്തിന്‍റെ കിടിലന്‍ മേക്ക് ഓവറാണ് ഫുല്‍ജാര്‍ സോഡ. കേരളത്തിന്റെ മനസ്സു കീഴടക്കിയ ഫുൽജാർ സോഡ ചെന്നൈയിലും തരംഗമാകുന്നു. വിരലിലെണ്ണാവുന്ന കടകളിൽ മാത്രമാണ് ഇപ്പോൾ നഗരത്തിൽ ഫുൽജാർ നുരഞ്ഞു പൊങ്ങുന്നത്. ഇവിടങ്ങളിൽ സോഡ വരി നിന്നു വാങ്ങേണ്ട അവസ്ഥയാണ്.
കുലുക്കി സര്‍ബത്തിന്‍റെ മറ്റൊരു പതിപ്പായും ഇത് കാണാം. ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണെന്ന് മാത്രം. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലും ഫുല്‍ജാര്‍ സോഡ വൈറലായി. ദിവസവും ഒട്ടേറേപേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്.
ചെന്നൈയിലെ പോരൂർ രാമചന്ദ്രാ കോളജിനു സമീപത്തു കാസർകോട് സ്വദേശി മുജീബ് റഹ്മാൻ നടത്തുന്ന ദേശി കപ്പ കടയിലാണ് ആദ്യം ഫുൽജാർ എത്തിയത്. പാനീയങ്ങളിലെ സൂപ്പർ സ്റ്റാറാണു ഫുൽജാറെന്നു മുജീബ് പറയുന്നു. പതിവുകാരായ മലയാളികൾ സ്ഥിരമായി ആവശ്യപ്പെട്ടതോടെയാണു മുജീബ് ഫുൽജാർ വിൽപന തുടങ്ങിയത്. ഇതോടെ കടയിൽ പൂരത്തിരക്കായി. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഫുൽജാർ തേടി ഇവിടെയെത്തുന്നവരുണ്ട്.
Post Your Comments