Latest NewsIndia

അന്താരാഷ്ട്ര യോഗാദിനം; ഭുജംഗാസന വീഡിയോയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തിനു മുന്നോടിയായി മറ്റൊരു ആനിമേറ്റഡ് വീഡിയോയുമായി പ്രധാനമന്ത്രി. ഇത്തവണ ഭുജംഗാസനമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. . 2.28 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഓറഞ്ച് ടീ ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള ട്രാക്ക് പാന്റുമണിഞ്ഞാണ് പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയാണ് ദേശീയ പരിപാടിയുടെ വേദിയായി തിരഞ്ഞെടുത്തത്. പ്രധാന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുക്കും. റാഞ്ചിയിലെ പ്രഭാത് താരാ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ 30,000 പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button