കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സമരം നടത്തിയ ഡോക്ടർമാർ അറിയിച്ചു. അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രി ഡോക്ടർമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുടെ സ്ഥലം സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കും പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഡോക്ടർമാരുടെ കടുത്ത നിലപാടും കേന്ദ്ര ഇടപെടലും ഉൾപ്പെടെ സമ്മർദം ശക്തമായതോടെ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ മമത ബാനർജി തയ്യാറാക്കുകയായിരുന്നു.
ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാവില്ലെന്നു പ്രഖ്യാപിച്ച മമത ജൂനിയർ ഡോക്ടർമാരടക്കം എല്ലാവരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, മമതയുടേതു സത്യസന്ധതയില്ലാത്ത ഇടപെടലാണെന്ന് ആരോപിച്ച ജോയിന്റ് ജൂനിയർ ഡോക്ടേഴ്സ് ഫോറം സമരത്തിൽ നിന്നു പിന്മാറില്ലെന്നു പ്രഖ്യാപിച്ചു. ഇതോടെയാണ് അടച്ചിട്ട മുറിയിൽ ഡോക്ടർമാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
Post Your Comments