KeralaLatest News

കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവം : ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും : വയര്‍ലസ് സംഭാഷണം പരിശോധനയ്ക്ക്

കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. കൊച്ചി എസിപിയുമായി ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായും ജോലിയില്‍ മടുപ്പു തോന്നിയപ്പോള്‍ നാടുവെിട്ടാണെന്നുമയിരുന്നു സിഐ നവാസ് പറഞ്ഞത്.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ശേഷമാകും നടപടി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നവാസ് മാധ്യമങ്ങളോട് കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് പ്രതികരിച്ചത്.

കാണാതായി മൂന്നാം ദിവസം കൊച്ചിയില്‍ മടങ്ങിയെത്തിയ നവാസ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല. സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരണമുണ്ടാകരുതെന്ന് ഉദ്യോഗസ്ഥര്‍ നവാസിനോട് ആവശ്യപ്പെട്ടിടുണ്ട്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും തുടരുകയാണ്.

ആരോപണവിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ്‌കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് വിവരം. കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണറായിരുന്ന സുരേഷ്‌കുമാറിനെ മട്ടാഞ്ചേരി അസിസ്റ്റന്‍ഡ് കമ്മീഷണറായി സ്ഥലം മാറ്റിയിരുന്നു.

എന്നാല്‍, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ചുമതല സുരേഷ്‌കുമാറിന് നല്‍കിയേക്കില്ല. ഭാര്യയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സംഭവം വിശദമായി അന്വേഷിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്.

നവാസും,അസിസ്റ്റന്‍ഡ് കമ്മീഷണറുമായി വയര്‍ലെസ് സെറ്റിലൂടെ നടത്തിയ സംഭാഷണം പരിശോധിച്ച് വരികയാണ്. പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഈ റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമാകും അച്ചടക്ക നടപടിയില്‍ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button