ന്യൂഡൽഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മന്‍ജോത് കല്‍റയുടെ പ്രായത്തട്ടിപ്പ് കേസില്‍ മാതാപിതാക്കള്‍ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. താരം പ്രായത്തട്ടിപ്പ് നടത്തിയതായി ഡൽഹി ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മന്‍ജോത് കല്‍റ അമർപ്പിച്ച രേഖകളില്‍ 1999 ജനുവരി 15 ആണ് അദ്ദേഹത്തിന്റെ ജനനതിയതി സൂചിപ്പിക്കുന്നതെന്ന് ബിസിസിഐ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ജനനതിയതി 1998 ജനുവരി 15 ആണെന്നാണ് പൊലീസ് പറയുന്നത്. മന്‍ജോത് പഠിച്ച രണ്ട് സ്‌കൂളിലെ രേഖകള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് ഈ കണ്ടെത്തൽ.
ഡൽഹിയിലെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടയിലാണ് മന്‍ജോത് കല്‍റ കുടുങ്ങിയത്. കുറ്റപത്രത്തില്‍ മന്‍ജോതിന്‍റെ മാതാപിതാക്കളായ പര്‍വീന്‍ കുമാറിനെയും രഞ്ജിത് കൗറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റ് 11 താരങ്ങളുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ഇന്ത്യ കപ്പുയര്‍ത്തിയ 2018 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി പോരാട്ടവുമായി മാന്‍ ഓഫ് ദ് മാച്ച് നേടിയ താരമായിരുന്നു മന്‍ജോത് കല്‍റ. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനുവേണ്ടിയായിരുന്നു ഇദ്ദേഹം കളിച്ചത്.
Post Your Comments