തിരുവനന്തപുരം : രാജ്യത്ത് ഇതുവരെ കാണാത്ത ഏറ്റവും വലിയ ബിജെപി കാമ്പയിന്‍ കേരളത്തില്‍ :സംഘടിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രം. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി വന്‍ അംഗത്വ ക്യാംപയിന്‍ ആരംഭിക്കാനാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ബിജെപി. ഇക്കാര്യത്തില്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനമെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. അടുത്ത മാസം ആറുമുതല്‍ 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ ബിജെപി അംഗസംഖ്യ 60 ലക്ഷമാക്കുകയാണു ലക്ഷ്യം.
പാര്‍ട്ടിക്ക് ദേശീയ തലത്തിലുണ്ടായ വളര്‍ച്ചയ്ക്കനുസരിച്ച് കേരളത്തിലും വളര്‍ച്ച കൈവരിച്ചു മുന്നോട്ടു പോകുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു. വൈകാതെ ഉപതിരഞ്ഞെടുപ്പു പ്രതീക്ഷിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു പാര്‍ട്ടി കോര്‍കമ്മിറ്റിയിലെ ആറ് അംഗങ്ങളെ ചുമതലപ്പെടുത്തി.
വട്ടിയൂര്‍കാവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശിനായിരിക്കും ചുമതല. കോന്നി മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, അരൂരില്‍ കെ. സുരേന്ദ്രന്‍, പാലായില്‍ ശോഭാ സുരേന്ദ്രന്‍, എറണാകുളം മണ്ഡലത്തില്‍ മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, മഞ്ചേശ്വരത്ത് പി.കെ. കൃഷ്ണദാസ് എന്നിവര്‍ക്കായിരിക്കും ചുമതല.
കേരളത്തില്‍ യഥാര്‍ഥ വളര്‍ച്ച ബിജെപിക്കാണെന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നതു പാര്‍ട്ടിക്കു ലഭിച്ച അംഗീകാരമാണെന്നും ബിജെപി ദേശീയ നേതൃത്വം വിലയിരുത്തി.
Post Your Comments