Latest NewsKerala

വളര്‍ത്തു നായ ചത്തു: വെറ്റിറനറി ഡോക്ടറെ മര്‍ദ്ദിച്ച നാലു പേര്‍ അറസ്റ്റില്‍

ബുധനാഴ്ചയാണ് ടിക് ബോണ്‍ എന്ന രോഗം ബാധിച്ച നായയെ ഗുരുതരാവസ്ഥയില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ കൊണ്ടു വന്നത്

തിരുവനന്തപുരം: ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ചത്തതിന് തലസ്ഥാനത്ത് വെറ്റിനറി ഡോക്ടറെ മര്‍ദ്ദിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്റിറനറി ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. വളര്‍ത്തു നായ ചത്തത് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചതിനാലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ബുധനാഴ്ചയാണ് ടിക് ബോണ്‍ എന്ന രോഗം ബാധിച്ച നായയെ ഗുരുതരാവസ്ഥയില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ കൊണ്ടു വന്നത്. ആ സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ വേരത്തെ കയറിയ ഡോക്ടര്‍ നായയുടെ ഉടമസ്ഥനോട് റഫറല്‍ ലെറ്റര്‍ ചോദിച്ചു. എന്നാല്‍ ഇയാളുടെ കൈവശം രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഒരു ഡോക്ടറുടെ പേര് മാത്രമാണ് ഇയാള്‍ പറഞ്ഞുകൊടുത്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ അനൂപ് നായയുടെ രക്തം പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമസ്ഥന്‍ നായയെ തിരികെ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിയ ഉടമ നായ ചത്തത് ഡോക്ടര്‍ ചികിത്സ വെകിപ്പിച്ചതിനാലാണെന്ന് ആരോപിക്കുകയായിരുന്നു.

വിഷയം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ആശുപത്രി അധികൃതര്‍ ഉടമയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ പരാതി നല്‍കിയ ഇയാള്‍  ഇതിന് ശേഷം ഡോ. അനൂപിനെ കാണണമെന്ന ആവശ്യപ്പെടുകയും ഡോക്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ഡോക്ടര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ വെറ്റിറിനറി ഡോക്ടര്‍മാര്‍ പണിമുടക്കി. സംഭവത്തില്‍ ഐപിസി 332, 34 പ്രകാരം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button