അഹ്മദാബാദ് : വിനാശകാരിയായ ‘വായു’ചുഴലിക്കാറ്റ് ഗുജറാത്തിൽ വീണ്ടും ഭീഷണിയാകുന്നു. ഒമാനിലേക്കു പോയ വായൂ അടുത്ത 48 മണിക്കൂറിനുള്ളില്‍ വായു ശക്തമായി തിരിച്ചെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ മാസം 16, 17, 18 തീയതികളിലായി വായു തിരിച്ചെത്തിയേക്കാമെന്നു ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി എം. രാജീവന് അറിയിച്ചു. അതേസമയം വായൂ ഗുജറാത്തിന് ഇനി ഭീഷണിയാകില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാല്‍ ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാല്‍ കനത്ത മഴ ലഭിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
Post Your Comments