Latest NewsUAE

വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ നടപടിയെടുക്കുമെന്ന് വി. മുരളീധരൻ

ദുബായ്: വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവർ വഞ്ചിതരാവാതിരിക്കാൻ എമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. നൈജീരിയയിൽനിന്നുള്ള യാത്രാമധ്യേ ദുബായിൽ വെള്ളിയാഴ്ച വിവിധ പരിപാടികളിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജൻസികൾ ചൂഷണം ചെയ്യുന്ന നടപടി നിർത്തലാക്കും. വിദേശത്ത് വീട്ടുജോലിക്കായുംമറ്റും എത്തുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. ഇത്തരം വിഷയങ്ങൾ സംസ്ഥാന സർക്കാരുകളുടെകൂടി പങ്കാളിത്തത്തോടെയാവും നടപ്പാക്കുന്നതെന്നും വി. മുരളീധരൻ വ്യക്തമാക്കി.

ആധാറില്ലാത്ത പ്രവാസികൾക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങൾ അനുഭവിക്കാൻ തടസ്സമുണ്ടാകില്ല. ആധാർ ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള തിരിച്ചറിയൽരേഖ മാത്രമാണ്. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനും നിയമനടപടികൾ ഉണ്ടാവും. ഇതിന് ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതിവരുത്തണം. അടുത്തുതന്നെ ഇതു പാർലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button