Latest NewsKerala

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ വിത്തുപുരയ്ക്കല്‍ കണ്ണന്‍നായര്‍ – ഉഷാകുമാരി ദമ്പതികളുടെ മകള്‍ ഗംഗാ കണ്ണനാ (20)ണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈക്കം തലയാഴത്തിന് സമീപം ഗംഗ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ എസ്.ഡി.വി കോളജ് ബി കോം വിദ്യാര്‍ഥിനിയായിരുന്നു ഗംഗ.

shortlink

Related Articles

Post Your Comments

Related Articles


Back to top button