റിയാദ് : ഗള്‍ഫ് മേഖലയില്‍ അശാന്തി പടരുന്നു. ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായി തിരിച്ചടിച്ച് സൗദി സഖ്യസേന . അബഹ വിമാനത്താവള ആക്രമണത്തിന് പിന്നാലെയാണ് യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. . മേഖലയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഇറാനെതിരെ യുദ്ധമൊഴിച്ചുള്ള ശിക്ഷാ നടപടി വേണമെന്ന് സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇതിനായി യു.എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
അബഹ വിമാനത്താവളം ലക്ഷ്യം വെച്ച് ഇന്നലെയും അഞ്ച് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഹൂതികളുടെ നിരന്തര ആക്രമണത്തിന് പിന്നാലെയാണ് സഖ്യസേനയുടെ നടപടി. സന്‍ആ അടക്കമുള്ള മേഖലകളില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹൂതി മേഖലകളില്‍ നിന്നും മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഹൂതികള്‍ക്ക് വലിയ ആള്‍ നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തികളില്‍ പരിശോധയും ശക്തമാണ്. ഇതിനിടെ ഹൂതികളെ സഹായിച്ച് മേഖലയില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഇറാനെതിരെ ശിക്ഷാ നടപടി വേണമെന്ന് സൌദി വിദേശ കാര്യ മന്ത്രി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാനെതിരായ നീക്കങ്ങള്‍ക്ക് സൌദി കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Post Your Comments