KeralaLatest NewsIndia

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നും നവാസിനെ പിടിച്ചത് റെയില്‍വേ പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം

മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കാനിരിക്കെയാണു സിഐ യെ കാണാതായത്.

കൊച്ചി: ഉന്നതോദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ തമിഴ്‌നാട് കരൂരില്‍ നിന്നും തമിഴ്‌നാട് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി പോലീസ് ഇന്ന് തമിഴ്‌നാട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ നവാസിനെ കേരളത്തില്‍ തിരിച്ചെത്തിക്കും.മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കാനിരിക്കെയാണു സിഐ യെ കാണാതായത്.

അദ്ദേഹം സ്‌റ്റേഷനിലെത്തി വയര്‍ലെസ് സെറ്റും ഔദ്യോഗിക മൊെബെല്‍ ഫോണിന്റെ സിംകാര്‍ഡും ഏല്‍പ്പിച്ചു മടങ്ങിയ ശേഷം കാണാനില്ലെന്നു ഭാര്യ പരാതി നല്‍കുകയായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുമായി ഫോണില്‍ വാക്കേറ്റമുണ്ടായതിന്റെ തുടര്‍ച്ചയായാണ് നവാസിനെ കാണാതായതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു.

ഈ അസിസ്റ്റന്റ് കമ്മിഷണറെയും മട്ടാഞ്ചേരിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതോടെ മനംമടുത്താണു സി.ഐ. നാടുവിട്ടതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം. ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനുമായി വയര്‍ലെസിലൂടെ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു നവാസിനെ കാണാതായത്.

സി ഐ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ മുതല്‍ സിഐ നവാസിന് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. മൊെബെല്‍ സ്വിച്ച്‌ ഓഫ് ആയിരുന്നനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സാധ്യമായിരുന്നില്ല. പിന്നീടാണ് തമിഴ്‌നാട് പോലീസില്‍ നിന്നും വിവരം കിട്ടിയത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കെ.എസ്.ഇ.ബിയുടെ ജീപ്പില്‍ നവാസ് കായംകുളത്തിറങ്ങി പിന്നീട് ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു.

എറണാകുളത്ത് എ.ടി.എമ്മില്‍നിന്ന് അദ്ദേഹം 10000 രൂപ പിന്‍വലിച്ചതും ബന്ധുവിനു വാട്‌സ് ആപ് അയയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് കിട്ടിയിരുന്നു. പത്തു ദിവസം മാറിനില്‍ക്കുകയാണെന്നും സുഖമില്ലാത്ത ഭാര്യയെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നു നോക്കാന്‍ അമ്മയെ അയയ്ക്കണമെന്നും ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കാനിരിക്കെയാണു സിഐ യെ കാണാതായത്.അതെ സമയം കേസ് എടുത്തിട്ടുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button