തിരുവനന്തപുരം : കേരളത്തില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് പോകുന്നതിന് റിക്രൂട്ട്മെന്റ് കര്‍ശനമാക്കി നോര്‍ക്ക . വിസ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് നോര്‍ക്കയുടെ ഈ നടപടി. നിരവധി മലയാളി യുവാക്കളാണ് വിസ തട്ടിപ്പില്‍പ്പെട്ട് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതോടെ വിസാ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഔദ്യോഗിക ഏജന്‍സികള്‍ മുഖേനയുള്ള റിക്രൂട്ട്‌മെന്റ് കര്‍ശനമാക്കാന്‍ നോര്‍ക്ക നടപടി ആരംഭിച്ചു. വിസാ തട്ടിപ്പു സംഘങ്ങളുടെ ചതിയില്‍പെട്ട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് പരാതികളാണ് സര്‍ക്കാറിന്
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.
വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകള്‍ മുഖേനയും പ്രചാരണം ശക്തമാക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്‍ട്ട് ഉടമകളായ ഉദ്യോഗാര്‍ഥികള്‍ അനധികൃത ഏജന്റുകളാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചാണിത്.
അനധികൃത റിക്രൂട്ടിംഗ് ഏജന്റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസപ്രകാരമുള്ള ഗള്‍ഫ് കുടിയേറ്റം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നും നോര്‍ക്ക ആവശ്യപ്പെടുന്നു.
ഇ.സി.ആര്‍ പാസ്‌പോര്‍ട്ട് ഉടമകളാണ് വഞ്ചിക്കപ്പെടുന്നവരില്‍ ഏറെയും. ഗള്‍ഫ് ഉള്‍പ്പെടെ 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്നവര്‍ക്ക് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖേനയുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. ഇതു മറികടക്കാനാണ് വ്യാജ ഏജന്റുമാര്‍ സന്ദര്‍ശക വിസ നല്‍കി ഇവരെ കബളിപ്പിക്കുന്നത്.
Post Your Comments