ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാവികസനത്തെ കുറിച്ച് നിധിന് ഗഡ്കരി . ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ റോഡ് വികസനം മുന്‍ഗണന പട്ടികയില്‍ തന്നെയാണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
ദേശീയപാതാ വികസനം സംബന്ധിച്ച് അടുത്ത യോഗം വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതില്‍ കേരളത്തിനുള്ള എതിര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നല്കാന് കേന്ദ്രം തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പിണറായി വിജയന് സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചത്.
Post Your Comments