അബുദാബി: യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം ആരംഭിച്ചു. സെപ്തംബർ 15 വരെയാണ് ഇത് പ്രാബല്യത്തിൽ ഉള്ളത്. ഉച്ചയ്ക്ക് 12 .30 മുതൽ വൈകിട്ട് 3 വരെയാണ് വിശ്രമം. തൊഴിലാളികൾക്ക് ഉച്ച വിശ്രമത്തിന് മതിയായ തണലൊരുക്കണമെന്ന് മാനവ വിഭവ ശേഷി–സ്വദേശി വൽക്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി അറിയിച്ചു.
അതേസമയം നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതമാണ് ആദ്യഘട്ടത്തിൽ പിഴ. അരലക്ഷം ദിർഹം വരെ ഈ കേസിൽ കമ്പനികൾക്ക് മന്ത്രാലയം പിഴ ചുമത്തും. ഇതിനുപുറമെ കമ്പനികളെ മന്ത്രാലയത്തിന്റെ താഴ്ന്ന പട്ടികയിലാക്കി തരംതാഴ്‌ത്താനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments