
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു. ജൂലൈ 15 വരെ നിരീക്ഷണം തുടരും. അതേസമയം, നിപയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. അതിന്റെ അന്വേഷണം തുടരുകയാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായതിനെത്തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ഇവിടെ നിരീക്ഷണത്തില്‍ ആരും തന്നെയില്ല. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടികയില്‍ നിലവില്‍ 278 പേരാണുള്ളത്
Post Your Comments