![](/wp-content/uploads/2019/06/modi-imran.jpg)
ബിഷ്കെക് ; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ .ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി രണ്ടാമതും അധികാരത്തിലേക്ക് തിരിച്ചെത്തിയതിനാണ് ഇമ്രാൻ ആശംസകൾ അറിയിച്ചത് .
തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്ത് ഭീകരവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു,. പാക്കിസ്ഥാന്റെ സമീപനത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഇമ്രാന്റെ മുന്നിൽ വെച്ച് തന്നെ ഭീകരതക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
അതെ സമയം ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മില്‍ അല്‍പനേരം സംസാരിച്ചത് എന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നൽകുന്ന സൂചന . ഇരുനേതാക്കളും തമ്മില്‍ തീര്‍ത്തും സാധാരണമായ സൗഹൃദം പങ്കുവയ്ക്കല്‍ മാത്രമാണ് നടന്നതെന്നും ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments