
ദുബായ്: നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്. റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതോടെയാണ് സർവീസുകൾ അവസാനിച്ചത്.
ഈ സീസണിൽ തന്നെ സർവീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത അധികൃതർ അറിയിച്ചതായി വി.മുരളീധരൻ വ്യക്തമാക്കി. വ്യോമയാനവകുപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ എത്രയും വേഗത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എമിറേറ്റ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു.
Post Your Comments