പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വര മരണം കൂടുന്നു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 83 ആയി ഉയര്‍ന്നു. ആറുകുട്ടികൾ ശനിയാഴ്ച മരണപ്പെട്ടിരുന്നു. എസ്കഐംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്.
250 കുട്ടികള്‍ രോഗം ബാധിച്ചു വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക. ഈ അവസ്ഥയ്ക്ക് പിന്നിൽ ലിച്ചി പഴമാണെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Post Your Comments