Latest NewsIndia

പശുക്കള്‍ക്ക് 300 എസി ഗോശാല വരുന്നു

ഭോപ്പാല്‍: പശുക്കള്‍ക്ക് 300 എസി ഗോശാല വരുന്നു. മധ്യപ്രദേശിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ക്കായി 300 സ്മാര്‍ട്ട് ഗോശാലകള്‍ നിര്‍മിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശ കമ്പനിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖന്‍ സിങ് യാദവാണ് ഇക്കാര്യം അറിയിച്ചത്.

ഓരോ വര്‍ഷവും 60 ഗോശാലകള്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന കമ്പനി അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ഉടന്‍ കരാറൊപ്പിടുമെന്ന് മന്ത്രി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശീതികരണ സൗകര്യങ്ങളോട് കൂടിയ ഈ മുന്നൂറ് സ്മാര്‍ട്ട് ഗോശാലകള്‍ക്ക് പണം സംഭാവന ചെയ്യുന്നത് പ്രവാസികളാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് കൂടാതെ 1000 ഗോശാലകള്‍ സര്‍ക്കാര്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗാദാനങ്ങളിലൊന്നായിരുന്നു ഗോശാല നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button