നെടുങ്കണ്ടം: ലോണ്‍ നല്‍കാമെന്ന വ്യാജേനെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിച്ച മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഹരിത ഫൈനാനന്‍സിന്റെ എംഡി ശാലിനി ഹരിദാസിനെയും മാനേജര്‍ മഞ്ജുവിനേയും പോലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതിയും സ്ഥാപന ഉടമയുമായ കുമാറിനു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
15 ദിവസങ്ങള്‍ക്കുമ്പു മുമ്പ് മാത്രം ആരംഭിച്ച ഹരിത ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനം വായ്പ വാഗ്ദാനം ചെയ്ത് 1500 പേരില്‍നിന്ന് രണ്ട് കോടി രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43) തൂക്കുപാലം മുരുകന്‍പാറ വെന്നിപ്പറമ്പില്‍ മഞ്ജു (33) എന്നിവര്‍ സ്ഥാപനത്തിന്റെ എംഡിയും മാനേജറുമാണെന്ന് പരിചയപ്പെടുത്തി മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ആളുകളെ ചേര്‍ത്ത് തട്ടിപ്പ് നടത്തുകയായിരുന്നു.
വായ്പയ്ക്കപേക്ഷിച്ചവരില്‍ കൂടുതലും കുടംബശ്രീ പ്രവര്‍ത്തകരാണ്. സ്വയം സഹായ സംഘങ്ങള്‍ക്ക് ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1000 മുതല്‍ 10000 രൂപ വരെ സംഘങ്ങളില്‍നിന്ന് കുമാറിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. സര്‍വീസ് ചാര്‍ജായാണ് തുക വാങ്ങിയിരുന്നത്. എന്നാല്‍ പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പാത്തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്ഥാപനത്തെ സമീപിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments