Latest NewsKerala

കഞ്ചാവ് സംഘത്തിന്‍റെ കുത്തേറ്റ് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

 കൊച്ചി: കഞ്ചാവ് സംഘത്തിന്‍റെ കുത്തേറ്റ് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. എറണാകുളം ചോറ്റാനിക്കര ക്ക് സമീപം വെണ്ണികുളത്ത് കന്യാകുമാരി സ്വദേശി ദിനേശ് ദിവാകരനാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ഒരാൾ വഴിയരുകിൽ കുത്തേറ്റ് കിടക്കുന്നതായി ഫോണിലൂടെ വിവരം ലഭിച്ച് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് ദിനേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളുടെ കൈയ്യിലും തുടയിലുമാണ് കുത്തേറ്റത്. . തുടയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മരപ്പണിക്കാരനായ ദിനേശ് നാല് മാസമായി വെണ്ണികുളം സ്ക്കൂളിന് സമീപത്തുള്ള ഈ കെട്ടിടത്തിൽ വാടക്ക് താമസിച്ച് വരികയായിരുന്നു.

രാത്രി പതിനൊന്ന് മണിയോടെ സംഭവം നടന്നുവെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു. അർദ്ധരാത്രി ലഹരി മരുന്ന് കേസുകളിൽ പ്രതികളായ മൂന്നംഗ സംഘവുമായി ദിനേശ് വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സംഘത്തിലുള്ളവരുടെ കുത്തേറ്റാണ് ദിനേശ് മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ലഹരി ഉപയോഗിച്ച് മൂന്നംഗ സംഘം സമീപവാസികളിൽ ചിലരോട് അപമര്യാദയായി പെരുമാറിയതായുള്ള വിവരവും  ലഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button