KeralaLatest News

സി.ഒ.ടി നസീർ വധശ്രമം ; പോലീസ് രഹസ്യമൊഴിയെടുക്കും

തലശ്ശേരി : സിപിഎം മുൻ നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി.നസീർ വധശ്രമക്കേസിൽ പോലീസ് റസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴിയെടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.വ്യത്യസ്ത മൊഴികൾ ലഭിച്ചതിനാലാണ് 164 എടുക്കുന്നത്. നേരത്തെ മൂന്ന് പ്രാവശ്യം നസീറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

പോലീസ് മൊഴിയെടുക്കുന്നതിൽ അപാകത ഉണ്ടെന്ന് നസീർ പറഞ്ഞിരുന്നു. എ.എൻ ഷംസീർ എംഎൽഎയ്‌ക്കെതിരെ പറഞ്ഞ ഭാഗമാണ് രേഖപ്പെടുത്താതിരുന്നത്. ഫോൺ രേഖകൾ തെളിവാണെന്നും സിഐയുമായി സംസാരിക്കുന്ന ശബ്‍ദരേഖ തന്റെ പക്കൽ ഉണ്ടെന്നും നസീർ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു.

അതേസമയം ബെംഗളൂരുവിൽ പോലീസ് തെളിവെടുപ്പ് നടത്തും. കേസിൽ രണ്ടാം പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞത് ബെംഗളൂരുവിലെ ഹൊസൂരിലാണെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button