Latest NewsUAE

യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഇത് പ്രാബല്യത്തിലുള്ളത്. നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ നിരോധനമുണ്ട്. തൊഴിലാളികളെ അധികസമയം ജോലി ചെയ്യിച്ചാല്‍ അതിനനുസരിച്ചള്ള വേതനം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിനും കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും അധികവേതനം നല്‍കണം. വിശ്രമസമയം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പിഴയീടാക്കും.

shortlink

Post Your Comments


Back to top button