Latest NewsIndia

കെ.എസ്.യു. ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ത്തല്ലി, പ്രവർത്തകരുടെ കൂട്ടത്തല്ല് ഡിസിസി ഓഫീസിൽ

തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു. പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മില്‍ത്തല്ലിയത്.വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുന്‍ മോഹന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിച്ചിരുന്നുവത്രേ. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.

ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി. ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെ.ബി. ജയറാം തുടങ്ങിയവരുള്‍പ്പെടെ എത്തിയെങ്കിലും തര്‍ക്കം തീര്‍ന്നില്ല. നേതാക്കളെത്തി ഓഫീസില്‍നിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജില്‍ ഹോസ്റ്റല്‍ വിഷയവുമായുണ്ടായ തര്‍ക്കത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡി.സി.സി. ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.

ഡി.സി.സി.ക്കും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിക്കും, എന്‍.എസ്.യു. കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് നിധീഷും മിഥുന്‍ മോഹനും അറിയിച്ചു. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ പരിപാടി ആലോചിക്കുന്നതിനാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button