ക്രിക്കറ്റ് കളിയില്‍ ബാറ്റുകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന കളിക്കാരനാണ് എം. എസ്.ധോണി. കളിയുടെ തിരക്കിനിടയിലും തന്റെ ആരാധകരുടെ താല്പര്യങ്ങള്‍ പരിഗണിയ്ക്കാന്‍ ധോണി സമയം കണ്ടെത്താറുണ്ട്. ‘ക്യാപ്റ്റന്‍ കൂള്‍ ധോണി’ എന്ന് ധോണിയെ ആരാധകര്‍ വിളിക്കുന്നതും അതുകൊണ്ടാണ് .ധോണിയെപ്പോലെ തന്നെ ധോണി ആരാധകരെ പരിഗണിക്കുന്ന മറ്റൊരാളാണ് ശംഭു ബോസ്.
ലോകകപ്പ് ആരംഭിച്ചതോടെ ഒരു പുത്തന്‍ ആശയവുമായി 32 കാരനായ ശംഭു ബോസ് രംഗത്ത് വന്നിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ ഹോട്ടല്‍ നടത്തുകയാണ് ശംഭു. ആലിപൂര്‍ ദൗറിലെ തന്റെ ഹോട്ടലായ ‘എം. എസ്. ധോണി ‘ ഹോട്ടലില്‍ ധോണി ആരാധകര്‍ക്ക് എല്ലാ ഭക്ഷണ വിഭവങ്ങളും ഫ്രീയായി നല്‍കുകയാണ് ഈ യൂവാവ്.
ഹോട്ടല്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ധോണി ആരാധകര്‍ കൂട്ടമായി തന്റെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ടെന്നു ശംഭു പറയുന്നു. തന്റെ കടയുടെ ചുവരുകള്‍ നിറയെ ധോണിയുടെ ചിത്രങ്ങളാണ്. ധോണി തന്റെ ജീവിതത്തില്‍ എന്നും തനിക്കു പ്രചോദനമാണെന്ന് ശംഭു പറയുന്നു. അദ്ദേഹത്തില്‍ നിന്ന് പല കാര്യങ്ങളും തനിക്കു പഠിക്കാനായി. ശംഭുവിന്റെ ഏറ്റവും വലിയ ആഗ്രഹം ധോണി തന്റെ കടയിലെത്തി ഭക്ഷണം കഴിക്കണമെന്നാണ്.അങ്ങനെ അദ്ദേഹം കടയില്‍ വന്നാല്‍ ധോണിക്ക് ഏറ്റവും ഇഷ്ടമുള്ള ചോറും,മീന്‍ കറിയും നല്‍കി സ്വീകരിക്കാനും പദ്ധതിയിട്ടിരിക്കുകയാണ് ശംഭു.
Post Your Comments