തിരുവനന്തപുരം : സംസ്ഥാനത്തെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സമരത്തി.പിജി ഡോക്ടർമാരും ,ഹൗസർജന്മാരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.എന്നാൽ ഡന്റൽ വിഭാഗം സമരത്തിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഒ.പി,വാർഡ് എന്നിവ ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാഗത്തിൽ സേവനം ചെയ്യുമെന്നാണ് അറിയിപ്പ്.
10 മണിക്കാണ് സമരം ആരംഭിക്കുക. 2015 ന് ശേഷം സ്റ്റൈഫന്റ് വർധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. ഫീസ് വർധിപ്പിച്ചതോടെ താഴ്ന്ന സ്റ്റൈഫന്റുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ പെട്ടെന്നുള്ള സമരത്തെത്തുടർന്ന് ആശുപത്രികളിൽ എത്തിയ രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.മൂവായിരത്തി അഞ്ഞൂറ് ഡോക്ടർമാരാണ് സൂചന പണിമുടക്ക് നടത്തുന്നത്.
തങ്ങളുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പി.ജി അസോസിയേഷൻ നേതൃത്വം അറിയിച്ചു.
Post Your Comments