തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 11.30 വരെ കാസർഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്‍റെ (INCOIS) മുന്നറിയിപ്പിൽ പറയുന്നത്.
വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും വൈകീട്ട് ഏഴ് മണി മുതൽ എട്ടു മണി വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments