മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരാകുന്നു എന്ന വാര്‍ത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ആര്‍ത്തവം മൂലം തൊഴില്‍ ദിനം കുറയാതിരിക്കാന്‍ ഗര്‍ഭപാത്രം എടുത്തുമാറ്റുന്നത്. വനിതാശാക്തീകരണവും സ്വാശ്രയത്വവും വനിതാ ക്ഷേമവുമൊക്കെ വലിയ വാഗ്ദാനങ്ങളാകുമ്പോഴും ഈ സ്ത്രീകളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം 56 സ്ത്രീകള്‍ ഗര്‍ഭപാത്രം എടുത്തുകളയുന്ന ശസ്ത്രക്രിയക്ക് വിധേയരായി. ഇതില്‍ 85 ശതമാനം ശസ്ത്രക്രിയയും നടന്നത് സ്വകാര്യ ആശുപത്രിയിലാണ്. കഴിഞ്ഞ് വര്‍ഷം 200 പേരില്‍ 36 ശതമാനവും സ്വകാര്യആശുപത്രികളെ സമീപിച്ചിരുന്നു. ജോലിസ്ഥലത്ത് കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പണം വായ്പയായി എടുത്താണ് പലരും ശസ്ത്രക്രിയ നടത്തുന്നത്. വേതനത്തില്‍ നിന്ന് ഗഡുക്കളായി അഞ്ച് ശതമാനം പലിശ ഈടാക്കിയ കോണ്‍ട്രാക്ടര്‍ വായ്പ തിരിച്ചുപിടിക്കും.
അതേസമയം പലരുടെയും ശസ്ത്രക്രിയ ഔദ്യോഗികമായി രേഖപ്പെടുത്താറുപോലമുില്ലെന്ന് ഇവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ മഹിള കിസാന്‍ അധികാരിക മഞ്ച് വക്താക്കള്‍ പറഞ്ഞു. ഈ കാര്യം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പടുന്നു. ആര്‍ത്തവസമയത്തെ കഠിനമായ വയറുവേദനയും രകതസ്രാവവും തൊഴില്‍സ്ഥലത്തെത്താന്‍ പലര്‍ക്കും തടസമാണ്. ഗര്‍ഭാശയ കാന്‍സര്‍ ഉയര്‍ത്തുന്ന ഭീതി വേറെ. ഇതൊക്കെ ഒഴിവാക്കാനായാണ് തങ്ങള്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്നാണ് ഈ പാവപ്പെട്ട സ്ത്രീകള്‍ പറയുന്നത്. കൃഷിയിടത്തില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യം ഇല്ലാത്തതും ഈ കടുംകൈ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.
Post Your Comments