തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയതുറ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് സ്ഥലം എം.എല്‍.എയായ വി.എസ് ശിവകുമാറിനൊപ്പെ വലിയതുറയിലെത്തിയത്. കരിങ്കല്‍ കൊണ്ട് കടല്‍ ഭിത്തി കെട്ടി കടലാക്രമണം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ പൊലീസ് ഏറെ പണിപ്പെട്ടാണ് മന്ത്രിയെ വാഹനത്തിന് സമീപം എത്തിച്ചത്.
കടലാക്രമണത്തില്‍ വലിയതുറയില്‍ വീടുകള്‍ തകരുന്നത് ഒഴിവാക്കാന്‍ കരിങ്കല്‍ കൊണ്ടുള്ള കടല്‍ ഭിത്തി നര്‍മ്മിക്കണമെന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചാണ് അവര്‍ മന്ത്രിയെ തടഞ്ഞുവച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയില്‍ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കളിമണ്ണ് നിറച്ച ചാക്കുകളിട്ട് കടല്‍ കയറുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനു പകരം കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കണം. നിര്‍മ്മാണത്തിന് മന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല.
Post Your Comments