Latest NewsIndia

കേരളം പിടിക്കാതെ തൃപ്തനാകില്ല ; ഇനിയും മുന്നോട്ട് പോകണം : അമിത് ഷാ

ന്യൂ ഡൽഹി : കേരളമടക്കം സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാതെ തൃപ്തി നേടാനാവില്ല, എങ്കിലേ തനിക്കും പാർട്ടിക്കും സന്തോഷിക്കാനാകുവെന്ന് അമിത് ഷാ. പാർട്ടിയുടെ നേതൃ യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഇത് യാഥാർഥ്യമാകണമെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പുഫലത്തിൽ നിന്ന് ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് അമിത് ഷാ നിർദേശിച്ചു. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആധാരമെന്ന് അമിത് ഷാ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ പ്രാദേശികതലം മുതൽ സംസ്ഥാനത്തെയും , ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള സഘടന തെരഞ്ഞെടുപ്പിന്റെ സമയക്രമം പാർട്ടി പിന്നീട് തീരുമാനിക്കും ബി .ജെ . പി ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്മാരുമാണ് അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button